Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree Cut

മു​ട്ടി​ല്‍ മരംമു​റി: കു​പ്പാ​ടി ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ച്ച ത​ടി​ക​ള്‍ ലേ​ലം ചെ​യ്യാ​ന്‍ വ​നം വ​കു​പ്പി​ന് കോ​ട​തി അ​നു​മ​തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍ റ​വ​ന്യു പ​ട്ട​യ​ഭൂ​മി​ക​ളി​ല്‍​നി​ന്നു നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി പി​ടി​ച്ചെ​ടു​ത്ത് കു​പ്പാ​ടി വ​നം ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ച്ച ഈ​ട്ടി​ത്ത​ടി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​നു വ​നം വ​കു​പ്പി​ന് കോ​ട​തി അ​നു​മ​തി. മ​രം ലേ​ല​ത്തി​ല്‍ വി​ല്‍​ക്കു​ന്ന​തി​ന് സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ബ​ത്തേ​രി ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി അ​നു​വ​ദി​ച്ചു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം വ​നം വ​കു​പ്പ് ത​ടി​ക​ള്‍ ലേ​ലം ചെ​യ്യും. കു​പ്പാ​ടി ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ക്കു​ന്ന ത​ടി​ക​ളു​ടെ പൂ​ര്‍​ണ വി​വ​രം മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​ച്ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലേ​ല​ത്തി​ന് കോ​ട​തി അ​നു​വാ​ദം ന​ല്‍​കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച​തി​ല്‍ 800 ക​ഷ​ണം ഈ​ട്ടി​യാ​ണ്. 112 മ​ര​ങ്ങ​ളു​ടേ​താ​ണ് ഇ​ത്ര​യും ക​ഷ​ണ​ങ്ങ​ള്‍. ഇ​വ​യ്ക്ക് നാ​ല് കോ​ടി രൂ​പ​യാ​ണ് നി​ല​വി​ല്‍ വി​ല മ​തി​ക്കു​ന്ന​ത്.

ത​ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ല​ഭി​ക്കു​ന്ന​തി​ന് മ​രം മു​റി​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട വാ​ഴ​വ​റ്റ അ​ഗ​സ്റ്റി​ന്‍ സ​ഹോ​ദ​ര​ന്‍​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി നേ​ര​ത്തേ കോ​ട​തി ത​ള്ളി​യി​രു​ന്നു. മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച​തി​ല്‍ 231 ക്യു​ബി​ക് മീ​റ്റ​ര്‍ ഈ​ട്ടി 2021 ജൂ​ണി​ലാ​ണ് വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി​യ​ത്. ത​ടി​ക​ള്‍ വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലേ​ലം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​ക്ക് 2023 അ​വ​സാ​ന​ത്തോ​ടെ ഡി​എ​ഫ്ഒ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

Latest News

Corehub Up